Thursday 27 February 2020




നേപ്പാളിൽ മരിച്ച കുന്നമംഗലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

By Sooraj Surendran .21 Jan, 2020

imran-azhar

 

 

കോഴിക്കോട്: നേപ്പാളിൽ മരിച്ച വിനോദസഞ്ചാരികളായ കുന്നമംഗലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവു. ഉടൻ തന്നെ എംബസി നടപടികൾ പൂർത്തിയാക്കുമെന്നും കളക്ടർ പറഞ്ഞു. കുന്നമംഗലം സ്വദേശികളായ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവർ ഉൾപ്പെടെയുള്ള എട്ടംഗ മലയാളി സംഘത്തെയാണ് നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ മുറിക്കുള്ളിലുള്ള ഹീറ്ററിൽ നിന്നുമുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇത് ആധികാരികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.