Monday 06 December 2021




സംസ്ഥാനത്തെ മദ്യശാലകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; മദ്യവിൽപ്പനശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ല: ഹൈക്കോടതി

By vidya.25 Nov, 2021

imran-azhar

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി.പുതിയ മദ്യവിൽപ്പന ശാലകൾ തുടങ്ങുന്നതിനെതിരെ വി എം സുധീരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി.

 

മദ്യവിൽപ്പനശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി പറഞ്ഞു.മദ്യപിക്കരുതെന്ന് കോടതി പറയില്ല, അങ്ങനെ ചെയ്താൽ ആളുകൾ മറ്റ് ലഹരികളിലേക്ക് പോകാം.

 

മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.അതേസമയം ഭാവി തലമുറയെ കരുതിയാണ് വിഷയത്തിൽ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

 


ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎം സുധീരൻ ഹർജി നൽകിയത്.