Thursday 16 July 2020




മഞ്ചേരിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ രണ്ടു ദിവസം പ്രായമായ നവജാത ശിശു മരിച്ചു

By Sooraj Surendran.06 Jun, 2020

imran-azhar

 

 

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. ഗൾഫിൽ നിന്ന് മെയ് 28ന് എത്തി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പുളിക്കൽ സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. അതേസമയം കുഞ്ഞിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. നേരത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലക്കാട് ചെത്തല്ലൂർ സ്വദേശികളായ ബിജു-അഞ്ജു ദമ്പതികളുടെ 56 ദിവസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിൽ ഇന്ന് 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 108 കോവിഡ് പോസിറ്റീവ് കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.