Thursday 28 January 2021




വിദേശത്തുനിന്നെത്തുന്നവർക്ക് ക്വാറന്റൈന്‍ വേണ്ട ; പുതുക്കിയ കോവിഡ് പ്രോട്ടോകോൾ പുറത്തിറക്കി കേന്ദ്രം

By online desk .09 Nov, 2020

imran-azhar

 

ഡല്‍ഹി: വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ഈ നടപടി. വിദേശങ്ങളിൽ നിന്നെത്തുന്നവർ യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ടി ആർ പി സി ടെസ്റ്റ് നടത്തണം, പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ലെന്ന് പ്രോട്ടോക്കോളില്‍ പറയുന്നു.ടി.ആര്‍.പി.സി പരിശോധന നടത്താതെ ഇന്ത്യയിലെത്തിയാല്‍, അതിനു സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താവുന്നതാണ്. ഇത്തരത്തില്‍ നെഗറ്റീവ് ആയാലും ആ യാത്രക്കാരുടെ ക്വാറന്റൈന്‍ ഒഴിവാക്കും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വേണമെന്ന് പുതുക്കിയ പ്രോട്ടോക്കോളില്‍ നിര്‍ദ്ദേശിക്കുന്നു.