Sunday 24 January 2021




സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കോവിഡ്; 7 പേർ കാസർകോട്

By online desk .03 Apr, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതിൽ ഏഴ് പേര് കാസർകോടും കണ്ണൂരും തൃശൂരും ഓരോരുത്തർക്ക് വീതവുമാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂർ 5, കാസർകോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്.ഇതുവരെ ഇവിടെ 295 പേർക്കു കോവിഡ് സ്ഥിരീകരിച്ചെന്നും  ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.