By Sooraj Surendran .31 Mar, 2020
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച് ബ്രസീലിൻ്റെ പിഎസ്ജി താരം നെയ്മർ. സുഹൃത്തുക്കൾക്കൊപ്പം ബീച്ച് വോളി കളിച്ച് ക്വാറൻ്റൈൻ ചട്ടങ്ങൾ പാടെ ലംഘിക്കുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് നെയ്മറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഫ്രാൻസിൽ നിന്ന് ബ്രസീലിലെത്തിയ താരത്തിന് 14 ദിവസത്തെ ക്വാറൻ്റൈൻ വാസമാണ് നിർദ്ദേശിച്ചിരുന്നത്. ഇത് ലംഘിച്ചായിരുന്നു നെയ്മറിന്റെ ബീച്ച് വോളി കളി. വിമർശനങ്ങൾ ഉയർന്നതോടെ ഫ്രാൻസിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് ബീച്ച് വോളി കളിക്കാൻ ഉണ്ടായിരുന്നതെന്ന് നെയ്മർ പറഞ്ഞു. ക്വാറൻ്റൈൻ കാലാവധി കഴിഞ്ഞാൽ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുമെന്നും നെയ്മർ വ്യക്തമാക്കി.