Tuesday 22 September 2020




സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും വൻ സ്വാധീനമെന്ന് എൻഐഎ

By Sooraj Surendran .06 Aug, 2020

imran-azhar

 

 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ വൻ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലും, യുഎഇ കോൺസുലേറ്റിലും വലിയ ഇടപെടലുകൾ നടത്താനുള്ള സ്വാധീനം സ്വപ്ന ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേടിയെടുത്തിരുന്നുവെന്നും എൻഐഎ പറയുന്നു. വിദേശത്തുൾപ്പെടെ സ്വപ്നയ്ക്ക് ഉന്നത ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. സ്വര്ണക്കടത്തിൽ നിർണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്നയെന്നും എൻഐഎ വ്യക്തമാക്കുന്നു. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുമ്പോൾ ആണ് എൻഐഎ ഇക്കാര്യം പറഞ്ഞത്.