Monday 24 June 2019




ഭീകരബന്ധം; കോയമ്പത്തൂരിലെ ഏഴ് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

By anju.12 Jun, 2019

imran-azhar


കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തുന്ന റെയ്ഡ് തുടരുന്നു. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ ഏഴ് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. ഉക്കടം, പോത്തനൂര്‍, കുനിയപത്തുര്‍ ഉള്‍പ്പെടയുളള സ്ഥലങ്ങളിലാണ് റെയ്ഡ്.


കഴിഞ്ഞ മാസം, തമിഴ് നാട്ടിലെ വിവിധയിടങ്ങളിലുള്ള എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. എന്‍ഐഎയുടെ കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘമായിരുന്നു കുംഭകോണം, കാരക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.