Wednesday 18 July 2018

മയക്കുമരുന്ന് സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നൈജീരിയൻ സ്വദേശി പിടിയിൽ

By Sooraj S.11 Jul, 2018

imran-azhar

 

 

കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണ് നൈജീരിയൻ സ്വദേശിയായ ഡേവിഡ് ബ്ലെസിങ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഡേവിഡ് ബ്ലെസിങിന്റെ പക്കൽ നിന്നും 12 ഗ്രാം വരുന്ന കൊക്കെയ്‌നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ കണ്ടെടുത്തത്.

 

പ്രത്യേക അന്വേഷണ സംഘമായ എൽ എസ് ഡി നടത്തിയ പരിശോധനയിലാണ് യുവതിയുടെ പക്കൽ നിന്നും കൊക്കെയ്ൻ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ യുവതി പുറത്ത് പറയുന്നത്. തുടർന്ന് നടത്തിയ വിദദ്ധ പരിശോധനയിലാണ് യുവതിയുടെ ശരീരത്തിനുള്ളിൽ നിന്നും ചില വസ്തുക്കൾ കണ്ടെത്തിയത്. കൊക്കെയ്ൻ കൂടാതെ ഇവരുടെ പക്കൽ നിന്നും എൽ എസ് ഡിയും പിടിച്ചെടുത്തിട്ടുണ്ട്. ശരീരത്തിനുള്ളിലുള്ള വസ്തുക്കൾ എന്താണെന്ന് അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതിയെ പ്രത്യേക സംഘം ചോദ്യം ചെയ്‌തുവരികയാണ്.