Sunday 18 February 2018

കേരളത്തില്‍ നിശാ ക്ളബുകള്‍ വേണമെന്ന് ലോക്നാഥ് ബെഹ് റ

By online desk.12 Aug, 2017

imran-azhar

തിരുവനന്തപുരം: കേരളത്തില്‍ നിശ ക്ളബുകള്‍ ഉണ്ടാവണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ചില കാര്യങ്ങളില്‍ മാറിച്ചിന്തിക്കേണ്ടതുണ്ട്.

ലോകം മാറുന്നത് കാണാതിരിക്കരുത്. ചെറുതായെങ്കിലും വില്‍പ്ളവകരമായ തീരുമാനങ്ങള്‍ എടുക്കണമെന്നും ഡി ജി പി അഭിപ്രായപ്പെട്ടു. ഒരു വനിതാ മാസികയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മലയാളികള്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ കുറവാണ്. ഇത് പരിഹരിക്കപ്പെടണം. നിയന്ത്രണങ്ങളോടെയുള്ള നിശാ ക്ളബുകള്‍ ഉണ്ടാവുന്നതില്‍ ദോഷം കാണേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

നിശാക്ളബുകള്‍ സന്ദര്‍ശിക്കുന്നതും ചെറിയ തോതിലുളള മദ്യപാനവുമൊന്നും തെറ്റായി കാണ്ടേണ്ടതില്ല. എന്നാല്‍ ഇതിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡി ജി പി പറഞ്ഞു.