Thursday 27 January 2022




രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് വൈറസ് ബാധ

By RK.05 Dec, 2021

imran-azhar


ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്ക് കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ മാസം 25-ന് എത്തിയവരാണ് ഈ കുടുംബം.

 

അതിനിടെ, ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

 

മഹാരാഷ്ട്രയിലെ ചിഞ്ച് വാഡില്‍ നിന്നുള്ള ആറു പേര്‍ക്കും പുണെയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഞായറാഴ്ച രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

 

ഇന്ത്യയില്‍ ഇതുവരെ 21 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും ഗുജറാത്തില്‍ ഒരാള്‍ക്കും നേരത്തെ രോഗം കണ്ടെത്തിയിട്ടുണ്ട്.

 

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സംഘം തിങ്കളാഴ്ച യോഗം ചേരും.