Monday 25 October 2021




സർക്കാർ കണ്ണുതുറന്നു; കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം

By സൂരജ് സുരേന്ദ്രന്‍.23 Sep, 2021

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിച്ചു.

 

ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.

 

ഇതേ തുടർന്നാണ് നടപടി. ധനസഹായം അനുവദിച്ച കാര്യം പി.ടി.എ റഹീം എം.എല്‍.എയാണ് അറിയിച്ചത്.

 

അതേസമയം നിപ സ്ഥിരീകരിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ജാഗ്രത തുടരും.

 

എന്നാൽ ഒന്‍പതാം വാര്‍ഡായ പാഴൂരിനെ നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍-വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായിരുന്നു മരിച്ചത്.

 

ഇതേ തുടർന്നാണ് വാർഡിൽ കർശന ജാഗ്രത തുടരുന്നത്.