Wednesday 23 October 2019




നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By Sooraj Surendran .26 Apr, 2019

imran-azhar

 

 

നീരവ് മോദിയുടെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളി. മേയ് 24നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. നീരവ് മോദിയുടേത് അസാധാരണ കേസാണെന്നും കോടതി നിരീക്ഷിച്ചു. 2018 ജനുവരി മാസത്തിലാണ് 13500 കോടി രൂപയുടെ വായപ്പ തട്ടിപ്പ് നടത്തിയ നീരവ് മോദി വിദേശത്തേക്ക് കടന്നത്. തുടർന്ന് കഴിഞ്ഞ മാസമാണ് ലണ്ടൻ പോലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്നത്. ലണ്ടനിലേക്ക് കടന്ന നീരവ് മോദി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. തുടർന്ന് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വെസ്റ്റ മിസ്റ്റർ കോടതിയ്ക്ക് മുമ്പാകെ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് നീരവിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുന്നത്.