Wednesday 23 October 2019




നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു തകർത്തു (വീഡിയോ)

By Sooraj Surendran.08 Mar, 2019

imran-azhar

 

 

മുംബൈ: പിഎൻബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് തകർത്തു. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കെട്ടിടം പൊളിച്ച് നീക്കം ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്ന സാങ്കേതിക വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് നിയന്ത്രിത സ്ഫോടനം നടത്തി കെട്ടിടം പൊളിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെടുകയായിരുന്നു. 100 കോടി മൂല്യമുള്ള കെട്ടിടമാണ് പൊളിച്ച് നീക്കം ചെയ്തത്. 33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.അതേസമയം കെട്ടിടം പൊളിക്കരുതെന്നാവശ്യപ്പെട്ട് നീരവ് മോദി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി നീരവ് മോദിയുടെ ആവശ്യം തള്ളിക്കളഞ്ഞു.

#WATCH Maharashtra: PNB Scam accused Nirav Modi's bungalow in Alibag, Raigad district demolished by authorities. pic.twitter.com/ngrJstNjoa

— ANI (@ANI) March 8, 2019 " target="_blank">