Friday 05 June 2020




നീരവ് മോദിയിൽനിന്ന് 1.4 കോടിക്കു വാങ്ങിയ വജ്ര മോതിരങ്ങൾ വ്യാജം; പരാതിയുമായി കനേഡിയൻ പൗരൻ രംഗത്ത്

By Sooraj S.08 Oct, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയിൽ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ കെണിയിൽപ്പെട്ട കനേഡിയൻ യുവാവ് പരാതിയുമായി രംഗത്ത്. പോൾ അല്‍ഫോൻസോ ആണ് നീരവ് മോദിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ പ്രണയിനിക്ക് വേണ്ടിയാണ് അൽഫോൻസോ 1.4 കോടി രൂപ വിലയുള്ള വജ്ര മോതിരങ്ങൾ വാങ്ങിയത്. 2018 മേയിൽ വിവാഹം നിശ്ചയം നടത്തുന്നതിന് വേണ്ടിയാണ് വിലകൂടിയ വജ്ര മോതിരങ്ങൾ വാങ്ങുന്നത്. എന്നാൽ പിന്നീടാണ് മോതിരങ്ങൾ വ്യാജമാണെന്ന് മനസിലാകുന്നത്. ഒരു സഹോദരനെ പോലെ കണ്ടിരുന്ന നീരാവ് മോദിയിൽ നിന്നും ഇത്തരത്തിലൊരു ചതി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അൽഫോൻ‌സോ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തന്റെ പ്രണയ ബന്ധം തകർന്നുവെന്നും അൽഫോൻ‌സോ പ്രതികരിച്ചു. കൂടാതെ നീരവ് മോദിക്കെതിരെ കാലിഫോർണിയയിൽ കേസ് നൽകിയതായും അൽഫോൻ‌സോ വ്യക്തമാക്കി.