Friday 30 July 2021




നിർഭയ കേസ് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി

By Sooraj Surendran .10 Dec, 2019

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. വധശിക്ഷ പല രാജ്യങ്ങളും റദ്ദാക്കിയതാണെന്നും, വായു മലിനീകരണം കാരണം ഡല്‍ഹി ഒരു ഗ്യാസ് ചേമ്പറായി മാറിയിരിക്കുന്നു ഇക്കാരണങ്ങളാൽ ആയുർദൈഘ്യം കുറഞ്ഞുവരികയാണെന്നും പിന്നെതിനാണ് വധശിക്ഷ പോലുള്ള ശിക്ഷ രീതികളെന്നും അക്ഷയ് സിങ് ഠാക്കൂർ പുനഃപരിശോധനാ ഹർജിയിൽ പറയുന്നു.

 


അക്ഷയ് സിങ് ഠാക്കൂര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെയാണ് നിർഭയ കേസിൽ തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നത്. പുനഃപരിശോധനാ ഹർജിയിലൂടെ കോടതി വൈകിപ്പിക്കുകയാണ് പ്രതിയുടെ ലക്ഷ്യമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.