Friday 14 August 2020




നിർഭയ കേസ്: വധശിക്ഷ ഒ​ന്നി​ച്ചു മ​തി​യെ​ന്ന് ഹൈക്കോടതി, കേന്ദ്രം സുപ്രീംകോടതിയിൽ

By Sooraj Surendran .05 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഒരുമിച്ച് മതിയെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതികളുടെ വധശിക്ഷ വിധി സുപ്രീംകോടതി ഒരുമിച്ച് വിധിച്ചതിനാൽ വധശിക്ഷ ഒരുമിച്ച് മതിയെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡൽഹി ജയിൽ ചട്ടങ്ങളിൽ ഒരു കുറ്റവാളിയുടെ ദയാഹർജിയിൽ തീർപ്പുകൽപ്പിച്ചില്ലെങ്കിൽ മറ്റ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാമെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതിയുടെ വിധി അനുസരിച്ച് പ്രതികളുടെ വധശിക്ഷ ഇനിയുമേറെനാൾ വൈകും.

 

2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ 29നാണ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.