Saturday 06 June 2020




നിർഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

By Sooraj Surendran.06 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. എന്നാൽ കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനു പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിലധികൃതർ പട്യാല ഹൗസ് അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്ക് പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് ഠാക്കൂർ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാക്കും. ഈ സാഹചര്യത്തിലാണ് വധശിക്ഷ വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി മുകേഷ് സിംഗ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ തന്റെ അനുവാദം കൂടാതെയാണ് ദയാഹർജിയും, തിരുത്തൽ ഹർജിയും സമർപ്പിച്ചതെന്നാണ് പ്രതി ഉയർത്തുന്ന പ്രധാന വാദം. ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.