Saturday 06 June 2020




നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു

By Sooraj Surendran .02 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തു. ഡൽഹി പട്യാല ഹൗസിലെ വിചാരണ കോടതിയാണ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കേസിലെ പ്രതിയായ പവൻ ഗുപത ഇന്ന് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. മാർച്ച് 3 ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അപ്രതീക്ഷിത തീരുമാനം. സ്റ്റീസ് വി.എൻ. രമണ അധ്യക്ഷനായ ബെഞ്ച് തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ചത്. വധശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതിനുമുൻപ് ജനുവരി 22-നും ഫെബ്രുവരി 1-നും വധശിക്ഷ റദ്ദാക്കിയിരുന്നു. കേസിലെ മറ്റ് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി നേരത്തെ തന്നെ തള്ളിയിരുന്നു. അതേസമയം ശിക്ഷ നടപ്പാക്കുന്നതിന് തലേന്ന് ഉച്ചയ്ക്ക് ശേഷം നൽകുന്ന ദയാ ഹർജി വധ ശിക്ഷ നടപ്പാക്കാൻ തടസമല്ലെന്ന് ജയിൽ ചട്ടവും നിലവിലുണ്ട്. നിലവിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നുവെന്നാണ് ഡൽഹി പട്യാല ഹൗസിലെ വിചാരണ കോടതിയുടെ ഉത്തരവ്.