Saturday 06 June 2020




നിർഭയ കേസ്: വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി തള്ളി

By Sooraj Surendran.17 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസിനാസ്പദമായ സംഭവം നടന്ന ദിവസമായ 2012 ഡിസംബർ 16ന് താൻ ഡൽഹിയിൽ ഇല്ലായിരുന്നു, അതിനാൽ വധശിക്ഷ വിധിയിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു മുകേഷ് സിംഗ് സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. തിഹാർ ജയിലിൽ താൻ കൊടിയ പീഡനത്തിന് ഇരയായെന്നും മുകേഷ് സിംഗ് ഹർജിയിൽ പറയുന്നു. അതേസമയം നിർഭയ കേസിൽ മാര്‍ച്ച് അഞ്ചിനാണ് വിചാരണ കോടതി പുറപ്പെടുവിച്ച പുതിയ മരണവാറന്റ് അനുസരിച്ച് മാര്‍ച്ച് 20 ന് രാവിലെ 5.30ന് പ്രതികളെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ 29നാണ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.