Friday 14 August 2020




നിർഭയ വിനയ് ശർമയുടെ ഹർജി തള്ളി കോടതി

By online desk .22 Feb, 2020

imran-azhar

 

 ഡൽഹി: നിർഭയ ബലാത്സംഗ, കൊലപാതകക്കേസിൽ വധശിക്ഷക്ക് വിധിക്കപെട്ട വിനയ് ശർമ ചികിത്സ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി . വിനയ് ശർമ ക്ക് വൈദ്യസഹായവും മനഃശാസ്ത്രജ്ഞന്റെ സേവനവും ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

 

വിനയ് ശർമയുടെ വൈദ്യചികിത്സയ്ക്കുള്ള അപേക്ഷ തള്ളിയ കോടതിജയിൽ അധികൃതരോട് എല്ലാ പ്രതികൾക്കും മതിയായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.വിനയ് ശര്‍മയ്ക്ക് ഭീകരമാംവിധം സ്‌കീസോഫ്രീനിയ ബാധിച്ചിട്ടുണ്ടെന്നും തലയ്ക്കും കൈക്കും പരിക്കേറ്റുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അയാള്‍ക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന റിപ്പോര്‍ട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 

വധശിക്ഷ വിധിക്കപ്പെട്ട വിനയ് ശര്‍മ്മയ്ക്ക് വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ എല്ലാ സാധ്യതകളുംഇതോടെ അടഞ്ഞിരുന്നു. പിന്നാലെയാണ് മാനസിക പ്രശ്‌നമുണ്ടെന്ന വാദവുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ നീക്കം നടത്തിയത്എന്നാൽ ആ ഹർജിയും കോടതി തള്ളി. അതോടെ നിര്‍ഭയ കേസിലെ നാല് പ്രതികളെയുംമാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റും . എന്നാൽ  കേസില്‍ തിരുത്തല്‍ ഇനിയൊരു ഹര്‍ജിയോ ദയാഹര്‍ജിയോ നല്‍കാനുള്ള അവസരം പ്രതി പവന് മാത്രമാണ്.