Friday 10 April 2020




നിർഭയ കേസ്: പ്രതി വിനയ് ശർമ്മ സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ച് സ്വയം പരിക്കേൽപ്പിച്ചു

By Sooraj Surendran.20 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി വിനയ് ശർമ്മ സെല്ലിനുള്ളിലെ ഭിത്തിയിൽ തലയിടിച്ച് സ്വയം പരിക്കേൽപ്പിച്ച നിലയിൽ. പ്രതിയുടെ പരിക്ക് സരമുള്ളതല്ലെന്നും വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും തിഹാർ ജയിൽ അധികൃതർ അറിയിച്ചു. വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാർച്ച് മൂന്നിനാണ് നിർഭയ കേസിലെ മുഴുവൻ പ്രതികളുടെയും വധ ശിക്ഷ നടപ്പിലാക്കുക. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടേതാണ് ഉത്തരവ്. വിനയ് ശർമ്മ ജയിലിൽ ഗുരുതര മാനസികരോഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.