Friday 28 February 2020




നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കും

By Sooraj Surendran .07 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക. നിർഭയയുടെ അമ്മ നൽകിയ ഹർജിയിന്മേലാണ് ഉത്തരവ്. കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും വേഗത്തിലാക്കണമെന്നായിരുന്നു നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

 

2016 ഡിസംബർ ഒൻപതിന് രാത്രിയാണ് പാരാമെഡിക്കൽ വിദ്യാർഥിനിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസിൽ നിന്നും പുറത്തേയ്ക്ക് എറിഞ്ഞത്. പിന്നീട് ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസിലെ പ്രതിയായ രാംസിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു.

 

മുകേഷ് ശർമയും അക്ഷയ് സിംഗും വധശിക്ഷയ്ക്കെതിരേ തിരുത്തൽ ഹർജി നൽകാൻ തയാറെടുക്കുകയാണെന്ന് അമിക്കസ്കൂറിയെ അറിയിച്ചെങ്കിലും, തിരുത്തൽ ഹർജി നൽകുന്നത് മരണവാറന്‍റ് പുറപ്പെടുവിക്കുന്നതിന് തടസമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ ശിക്ഷാകാലാവധി പൂർത്തിയാക്കിയിരുന്നു. ഏഴ് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് വിധി നടപ്പിലാക്കുന്നത്.