Thursday 27 February 2020




നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കുന്നതിന് സ്റ്റേ

By Sooraj Surendran .16 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പിലാക്കുന്നതിന് സ്റ്റേ. പ്രതിയായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേസിൽ പ്രതികളുടെ വധശിക്ഷ പുറപ്പെടുവിച്ച ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഇപ്പോൾ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കുന്നതിന് സ്റ്റേ വിധിച്ചിരിക്കുന്നത്. സ്റ്റേ വിധിച്ച സാഹചര്യത്തിൽ തിഹാർ ജയിൽ അധികൃതർ നിർഭയ കേസിലെ നാല് പ്രതികളെയും ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചു. പ്രതികളെ തൂക്കിലേറ്റുന്നതിന് പുതിയ തീയതി കണ്ടെത്തണമെന്നും തിഹാർ ജയിൽ അധികൃതർ അറിയിച്ചു.