Wednesday 03 June 2020




താങ്ങായും തണലായും ഒപ്പം നിന്നത് രാഹുൽ, രഹസ്യമാക്കാന്‍ ശഠിച്ചു'; നിർഭയയുടെ പിതാവ് വാചാലനായി...

By Sooraj Surendran .21 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച 5:30ന് നാല് പ്രതികളെയും കഴുമരത്തിലേറ്റിയാണ് ഡൽഹിയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയ്ക്ക് പരമോന്നത നീതിപീഠം നീതി നൽകിയത്. വളരെ ദുർഘടമായ ഈ ഏഴ് വർഷവും നിർഭയയുടെ കുടുംബത്തിനൊപ്പം താങ്ങായും തണലായും ഒപ്പം നിന്നത് രാഹുലാണ്. സംശയിക്കേണ്ട മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ. 'രാഹുൽ ഗാന്ധി തന്റെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു' നിർഭയയുടെ പിതാവ് വാചാലനായി. എന്നാൽ ഈ കാര്യങ്ങൾ പുറത്താരും അറിയരുതെന്ന് അദ്ദേഹം ശഠിച്ചിരുന്നതായും ബദ്രിനാഥ് സിങ് പറഞ്ഞു.

 

നിർഭയയുടെ സഹോദരനെ ഒരു പൈലറ്റാക്കാൻ രാഹുൽ ഗാന്ധിയുടെ അകമഴിഞ്ഞ സഹായം ലഭിച്ചു. ഈ സഹായങ്ങൾക്കൊക്കെ എങ്ങനെ നന്ദി പറയുമെന്ന് തനിക്കോ കുടുംബത്തിനോ അറിയില്ല, വിങ്ങലോടെ ബദ്രിനാഥ് സിങ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സഹായത്താൽ തന്റെ മകൻ ഇൻഡിഗോ എയർലൈൻസിൽ ജോലിനോക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതെല്ലാം സാധ്യമായത് രാഹുൽ ഗാന്ധി എന്ന ഒറ്റ ഒരാളുടെ നിസ്വാർത്ഥപരമായ പിന്തുണ കൊണ്ട് മാത്രമാണെന്നും അദ്ദേഹം ഓർക്കുന്നു.

 

നീണ്ട ഏഴ് വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കി. നിരവധി നിയമ യുദ്ധ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ്സു നിർഭയയുടെ കുടുംബവും ഒപ്പം ദില്ലിയും. പ്രതികളെ തൂക്കിലേറ്റുമ്പോൾ തിഹാർ ജയിലിനു പുറത്ത് നീതി നടപ്പായത്തിന്റെ സന്തോഷത്തിൽ ആർത്തിരമ്പുകയായിരുന്നു പതിനായിരങ്ങൾ. ശിക്ഷയിൽ നിന്നും മോഷണം നേടാൻ അവസാനം വരെ നിയമ പോരാട്ടത്തിലായിരുന്നു പ്രതികൾ. എന്നാൽ നിർഭയയുടെ നീതിക്കായി ഒരു രാജ്യം മുഴുവൻ കൂടെയുണ്ടായിരുന്നു.