Friday 10 April 2020




നിർഭയ കേസ്: കേന്ദ്രസര്‍ക്കാരിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി

By online desk .12 Feb, 2020

imran-azhar

 

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മരണവാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയക്കാനും ജസ്റ്റിസ് ആര്‍ ബാനുമതി അദ്ധ്യക്ഷയായ ബഞ്ച് ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയത്തിനുള്ളില്‍ പ്രതികള്‍ നിയമപരിഹാര വഴികള്‍ തേടിയില്ല. ദയാഹര്‍ജി സമര്‍പ്പിക്കാത്ത പ്രതി പവന്‍ കുമാര്‍ ഗുപ്തയെ അതിന് നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. നേരത്തെ നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം അനവസരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.