Wednesday 23 September 2020




നിർഭയ കേസ്: പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്ന പ്രതിയുടെ വാദം കോടതി തള്ളി

By Sooraj Surendran .20 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 2012ൽ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ താൻ പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതിയുടെ വാദമാണ് ജസ്റ്റീസ് ആർ.ഭാനുമതി അധ്യക്ഷയായ ബെഞ്ച് തള്ളിയത്. പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ പ്രതി പിന്നീട് കെട്ടിച്ചമച്ചതല്ലേ എന്നും കോടതി ചോദിച്ചു. ഇതിന് മുൻപ് ഡൽഹി ഹൈക്കോടതിയിലും പ്രതി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് കോടതി ഹർജി മുഖവിലക്കെടുക്കാതെ തിടുക്കത്തിൽ വിധി പറഞ്ഞിരുന്നു. നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പിലാക്കുക. പ്രതി പവൻ ഗുപ്തയുടെ ഹർജി സുപ്രീംകോടതിയും മുഖവിലക്കെടുത്തില്ല.

 

2012 ഡിസംബർ 16നു രാത്രി പാരാ മെഡിക്കൽ വിദ്യാർഥിനിയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗത്തിനും ക്രൂരമർദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂർത്തിയാക്കി പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു.