Saturday 15 August 2020




നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകുന്നു, ജയില്‍ അധികൃതരുടെ ഹര്‍ജിയും തള്ളി

By online desk .07 Feb, 2020

imran-azhar

 

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. പ്രതികളെ ഫെബ്രുവരി 20ന് തൂക്കിലേറ്റാന്‍ വാറണ്ട് പുറപ്പെടുവിക്കണമെന്നായിരുന്നു തീഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം. എന്നാല്‍, പ്രതികള്‍ വധശിക്ഷക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്യാല ഹൗസ് കോടതിയുടെ നടപടി.നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. പ്രതി പവന്‍കുമാര്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.