Sunday 12 July 2020




നിർഭയ കേസ്: പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ യുപിയിൽ നിന്ന്

By Sooraj Surendran .08 Jan, 2020

imran-azhar

 

 

ലക്‌നോ: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ഉത്തർപ്രദേശ് ജയിൽ വകുപ്പ് ആരാച്ചാർമാരെ വിട്ടുനൽകും. ജനുവരി 22ന് രാവിലെ 7 മണിക്കാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുക. പ്രതികളെ തൂക്കിലേറ്റുന്നതിന് ആരാച്ചാരെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് തിഹാർ ജയിലധികൃതർ യുപി ജയിൽ ഡിജിപിക്ക് കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് ആരാച്ചാരെ വിട്ടുനൽകാൻ തീരുമാനമായത്.

 

2016 ഡിസംബർ ഒൻപതിന് രാത്രിയാണ് പാരാമെഡിക്കൽ വിദ്യാർഥിനിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസിൽ നിന്നും പുറത്തേയ്ക്ക് എറിഞ്ഞത്. പിന്നീട് ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസിലെ പ്രതിയായ രാംസിംഗ് 2013 മാർച്ചിൽ തിഹാർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ ശിക്ഷാകാലാവധി പൂർത്തിയാക്കിയിരുന്നു. കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് ഈ മാസം 22ന് നടപ്പിലാക്കുക.