Friday 14 August 2020




നിർഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹർജി സമർപ്പിച്ചു

By Sooraj Surendran.01 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മുൻനിശ്ചയിച്ചിരുന്നത്. എന്നാൽ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് അപ്രതീക്ഷിതമായി മരണ വാറൻഡ് സ്റ്റേ ചെയ്തത്. എല്ലാ പ്രതികളുടെയും ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്നും കോടതി നിർദേശിച്ചു.

 

അതേസമയം നിർഭയ കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശനിയാഴ്ച തള്ളിയിരുന്നു. രണ്ടാമത്തെ പ്രതിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളുന്നത്. മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിംഗിന്റെ ദയാഹർജി രാഷ്‌ട്രപതി നേരത്തെ തള്ളിയിരുന്നു.