Saturday 15 August 2020




നിർഭയ കേസ്: വധശിക്ഷ വിധിക്ക് സ്റ്റേ

By Sooraj Surendran .31 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ വിധി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. ഫെബ്രുവരി ഒന്നാം തീയതിയാണ് പ്രതികളെ തൂക്കിലേറ്റാനിരുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നതായാണ് പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. പ്രതികളായ അക്ഷയ് കുമാര്‍ വിനയ് ശര്‍മ എന്നിവർ വധശിക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട്. ഹർജി സമർപ്പിച്ചിരുന്നു. അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണു മരണവാറന്‍റ് സ്റ്റേ ചെയ്തത്. തങ്ങളുടെ ദയാഹർജിയിൽ രാഷ്‌ട്രപതി ഇതുവരെ തീരുമാനം എടുത്തില്ലെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

 

അതേസമയം എല്ലാ പ്രതികളുടെയും ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്നും കോടതി നിർദേശിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാൻ മുൻനിശ്ചയിച്ചിരുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ ഡമ്മികളെ തൂക്കിലേറ്റിയിരുന്നു. വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.