Saturday 06 June 2020




നിർഭയ കേസ്: വധശിക്ഷ വിധിക്കെതിരെ പ്രതികൾ രാജ്യാന്തര കോടതിയെ സമീപിച്ചു

By Sooraj Surendran.16 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്, പവന്‍, വിനയ് എന്നിവർ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ സമീപിച്ചു. മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30 പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികൾ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം പ്രതികളിലൊരാളായ മുകേഷ് സിംഗ് തനിക്ക് നിയമപരമായ പരിരക്ഷ വീണ്ടും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയും തള്ളിയിരുന്നു. നിലവിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചിട്ടുണ്ട്.

 

2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ 29നാണ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.