Friday 10 April 2020




നിർഭയ കേസ്: രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ്

By Sooraj Surendran.25 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ്. ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ മാറ്റിവെയ്ക്കണമെന്നും പ്രതി സുപ്രീംകോടതിയിൽ അവശ്യപ്പെട്ടു. മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി ഈ മാസം 16നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു. സംഭവം നടന്ന സമയം തനിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നായിരുന്നു പവൻ ഗുപ്തയുടെ വാദം. എന്നാൽ പ്രതികളുടെ ഇത്തരം വാദങ്ങൾ വധശിക്ഷ വൈകിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

 

2012 ഡിസംബർ 16നു രാത്രി പാരാ മെഡിക്കൽ വിദ്യാർഥിനിയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗത്തിനും ക്രൂരമർദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂർത്തിയാക്കി പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു.