Saturday 20 July 2019




കമ്മ്യൂണിസ്റ്റ് എവിടെയുണ്ടോ, അവിടെ അക്രമങ്ങളുമുണ്ട്... നിർമ്മല സീതാരാമൻ

By Sooraj Surendran .16 Apr, 2019

imran-azhar

 

 

കണ്ണൂർ: കമ്മ്യൂണിസ്റ്റിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര പ്രതിരോധമന്ത്രിയും, ബിജെപി നേതാവുമായ നിർമല സീതാരാമൻ. കമ്മ്യൂണിസ്റ്റ് എവിടെയുണ്ടോ, അവിടെ അക്രമങ്ങളുമുണ്ടെന്ന് നിർമല സീതാരാമൻ വിമർശിച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ അധ്യാപകനെ വെട്ടിക്കൊന്നവരാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്കാരെന്നും അവർ കുറ്റപ്പെടുത്തി. കണ്ണൂരിൽ എൻഡിഎ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. കള്ളവും, കാപട്യവും, ആക്രമണവും മുഖമുദ്രയാക്കിയാണ് കമ്മ്യൂണിസ്റ്റ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. അക്രമപരമ്പരകളുടെ പേരിലാണ് കണ്ണൂർ അറിയപ്പെടുന്നതെന്നും നിർമല കുറ്റപ്പെടുത്തി. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശ രാജ്യങ്ങളായ വെനസ്വേലയിലും ക്യൂബയിലുമെല്ലാം സ്ഥിതി ഇതുതന്നെയാണെന്നും അവർ കുറ്റപ്പെടുത്തി. സ്ത്രീകളുടെ പദവി, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിലെല്ലാം സിപിഎമ്മിന്റെ ഇരട്ടത്താപ്പ് കാണാമെന്നുമെന്നും നിർമല സീതാരാമൻ പറഞ്ഞു.