Wednesday 19 September 2018



റഫാൽ ഇടപാട്; പ്രതിപക്ഷത്തിനെതിരെ പ്രതിരോധമന്ത്രി

By Sooraj Surendran.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെതിരെ മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ രംഗത്ത്. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ അഴിമതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഫ്രാൻസ് സന്ദർശനത്തിനിടെ 2015 ഏപ്രിൽ പത്തിനാണ് പോർ വിമാനങ്ങൾ വാങ്ങുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയത്. വ്യോമസേനയുടെ കാര്യക്ഷമതയെ കുറിച്ച് പ്രതിപക്ഷം ബോധവാന്മാരല്ലെന്നും നിർമ്മലാ സീതാരാമൻ പരിഹസിച്ചു. പ്രതിപക്ഷം രാജ്യസുരക്ഷയെ സംബന്ധിച്ച വിഷയങ്ങളിൽ പോലും ചെളി വാരി എറിയുകയാണെന്നും നിർമ്മലാ സീതാരാമൻ കുറ്റപ്പെടുത്തി.