Monday 21 May 2018

നിര്‍മ്മല സീതാരാമന്‍ കന്യാകുമാരിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

By praveen prasannan.04 Dec, 2017

imran-azhar


കന്യാകുമാരി: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച കന്യാകുമാരിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെത്തി. ഇവിടത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അവര്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി.

മല്‍സ്യത്തൊഴിലാളികളുമായി മന്ത്രി സംവദിച്ചു. നാവിക ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നിര്‍മ്മല സീതാരാമന്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച സംസ്ഥാനത്തെ മറ്റ് ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം റോഡ് മാര്‍ഗ്ഗം തിര്യൂവനന്തപുരത്ത് വരും. തെക്കന്‍ കേരളട്ടൃീലെ ദുരിതബാധിത മേഖലകളും സന്ദര്‍ശിക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മന്ത്രി റോഡ് മാര്‍ഗ്ഗം കന്യാകിയമാരിയിലേക്ക് പോവുകയായിരുന്നു.

അതിനിടെ കേരള, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റ് ദുര്‍ബലമായിട്ടുണ്ട്. ഗുജറാത്ത് തീരത്താണ് ഇപ്പോള്‍ കാറ്റ്.