Friday 21 February 2020




ടെക്‌നോപാർക്ക് ടുഡേ മലയാളി മങ്ക-കേരള ശ്രീമാൻ മത്സരം: നിസി റോസും, പ്രവീണും വിജയികൾ

By Sooraj Surendran .13 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാർക്കായി നടത്തുന്ന മലയാളി മങ്ക-കേരള ശ്രീമാൻമത്സരത്തിന്റെ ടെക്‌നോപാർക്ക് എഡിഷനിൽ നിസി റോസ് ജോർജ് മലയാളി മങ്കയായും, ഡോക്ടർ പ്രവീൺ കേരള ശ്രീമാനായും തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യ രാജൻ റിൻസി കുര്യാക്കോസ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. കേരള ശ്രീമാൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഹരിശങ്കർ, ഗോകുൽ കണ്ണൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഐടി ജീവനക്കാരുടെ കമ്മ്യൂണിറ്റിയായ ടെക്‌നോപാർക്ക് ടുഡേ ആണ് ഓരോ വർഷവും മത്സരം സംഘടിപ്പിക്കുന്നത്.