Tuesday 17 October 2017

സൌദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിതാഖാത് ബാധകമാകുന്നു

By praveen prasannan.10 Aug, 2017

imran-azhar

റിയാദ്: സൌദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ നിതാഖാത് നിര്‍ബന്ധം. അഞ്ച് മുതല്‍ ഒന്പത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ഇത് നിലവില്‍ വരിക.

ഒന്ന് മുതല്‍ നാല് വരെ ജീവനക്കാരുളള സ്ഥാപനങ്ങളെ നിതാഖാതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയ ശേഷം സ്വകാര്യ മേഖലയില്‍ നാട്ടുകാരുടെ എണ്ണം 18 ലക്ഷത്തിലേറെയായിട്ടുണ്ട്.

സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ളാറ്റിനം എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചുവപ്പ് വിഭാഗത്തിലുളള സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും സേവനങ്ങളൊന്നും ലഭിക്കില്ല. ഈ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തൊഴിലുടമ സമ്മതിച്ചില്ലെങ്കിലും സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കും. മഞ്ഞ വിഭാഗത്തിലും നിയന്ത്രണങ്ങള്‍ ഉണ്ട്. പച്ച, പ്ളാറ്റിനം വിഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പ്രോല്‍സാഹനങ്ങളുണ്ടാകും.

സൌദിയില്‍ ഇപ്പോള്‍ തൊഴിലില്ലായ് മ 12.7 ശതമാനമാണ്. സൌദിയിലെത്തി മൂന്ന് മാസത്തിനകം താമസം അനുവദിക്കുന്ന രേഖയും ജോലി പെര്‍മിറ്റും ലഭിക്കാത്ത തൊഴിലാളികളുടെ താമസാനുമതി രേഖ, ജോലി പെര്‍മിറ്റ് കാലാവധി അവസാനിച്ചിട്ടും പുതുക്കി നല്‍കാത്ത തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് തൊഴിലുടമയുടെ അനുമതിയില്ലാതെ മാറ്റാന്‍ അനുവദിക്കും. തൊഴിലാളികള്‍ ഒളിച്ചോടിയതായി തൊഴിലുടമയില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ ഇരുപത് ദിവസത്തികനം റദ്ദാക്കാന്‍ കഴിയും.