Sunday 31 May 2020




രാജ്യത്ത് തബ് ലീഗ് ബന്ധമുളള 25500 പേര്‍ ക്വാറന്റൈനില്‍

By online desk .06 Apr, 2020

imran-azhar

 

 

ന്യൂഡല്‍ഹി : തബ് ലീഗ് ജമാ അത്ത് അംഗങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമായ 25500 പേര്‍ രാജ്യത്ത് ക്വാറന്റൈനിലായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി പുന്യ സലിയ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

 

ഹര്യാനയില്‍ അഞ്ച് ഗ്രാമങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടെന്നും ഇവിടത്തെ താമസക്കാര്‍ ക്വാറന്റൈനിലാണെന്നും അവര്‍ പറഞ്ഞു. തബ് ലീഗ് അംഗങ്ങള്‍ ഇവിടങ്ങളില്‍ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്.

 

ആകെയുളള തബ് ലീഗിന്റെ 2083 വിദേശ അംഗങ്ങളില്‍ 1750 പേരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.കോവിഡ് 19 ചികിത്സയില്‍ നിര്‍ണായകമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെ്.