Friday 29 May 2020




നിസാമുദ്ദീൻ: മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്തത് 270 പേർ

By Sooraj Surendran .01 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് നിസാമുദ്ദീൻ. ഇവിടെ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്തത് 270 പേരാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പേരാണ് മതസമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത നൂറോളം പേർ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരിൽ എഴുപതോളം പേരുടെ വിവരങ്ങൾ പോലീസ് സർക്കാരിനും ആരോഗ്യവകുപ്പിനും കൈമാറിയിട്ടുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

 

നിസാമുദ്ദീനിൽ സമ്മേളനത്തിൽ 2500 പ്രതിനിധികൾ പങ്കെടുത്തിരിക്കാം എന്നാണ് കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല. വലിയൊരു വിഭാഗം സമ്മേളനത്തിനൊപ്പം ഡൽഹി, യുപി എന്നിവിടങ്ങൾ സന്ദർശിക്കാൻ വന്നവരാണ്. അതേസമയം അനുമതിയില്ലാതെയാണ് സമ്മേളനം നടത്തിയതെന്ന് ഡൽഹി പോലീസും വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകളും പള്ളിയിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളോളം താമസിച്ചിരുന്നതായാണ് വിവരം.