Wednesday 08 April 2020




ആശങ്കയ്ക്ക് വകയില്ല, പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

By online desk .04 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണ്. ഇവരിൽ 2321 പേര്‍ വീടുകളിലും, 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കയച്ച 118 സാമ്പിളുകളിൽ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയിൽഭയപ്പെടാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.