Sunday 07 June 2020




ജനതാ കർഫ്യു: ഞായറാഴ്ച രാജ്യത്ത് മെയില്‍-എക്‌സ്പ്രസ് ഉള്‍പ്പെടെ 1300 തീവണ്ടികള്‍ അന്ന് സര്‍വീസ് നടത്തില്ല

By Sooraj Surendran .21 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിനെ നേരിടുന്നതിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യുവിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നേ ദിവസം അര്‍ധരാത്രി മുതല്‍ രാത്രി 10 മണി വരെ രാജ്യത്ത് ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത ഒരു തരം പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ജനതാ കർഫ്യുവിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ജനതാ കർഫ്യു പ്രോത്സാഹിപ്പിക്കണമെന്ന് കേരള സർക്കാരും നിർദേശം നൽകിയിരുന്നു. മെയില്‍-എക്‌സ്പ്രസ് ഉള്‍പ്പെടെ 1300 തീവണ്ടികള്‍ അന്നേ മാർച്ച് 22 ഞായറാഴ്ച സർവീസ് നടത്തില്ലെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.