Sunday 17 February 2019


നൊബേൽ പുരസ്കാര പ്രഖ്യാപനത്തിന് സമാപനം; സാമ്പത്തിക നൊബേൽ അംഗീകാരം റോമറിനും നോഡ്‌ഹൗസിനും

By Sooraj S.08 Oct, 2018

imran-azhar

 

 

സ്റ്റോക്കോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം അവസാനിക്കുമ്പോൾ സാമ്പത്തിക നൊബേൽ അംഗീകാരം സാമ്പത്തിക ശാസ്ത്രഞ്ജന്മാരായ യു എസ് പൗരന്മാരായ വില്യം നോഡ്‌ഹൗസിനും, പോൾ റോമറിനും ലഭിച്ചു. സാമ്പത്തിക ശാസ്ത്ര രംഗത്തെ മികവിനാണ് ഇരുവർക്കും പുരസ്‌കാരം ലഭിച്ചത്. പത്തുലക്ഷം ഡോളറാണ് പുരസ്കാരത്തുക. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മുന്നേറ്റവും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള തിയറികൾക്കാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. നോർഡ്ഹൗസിന്റെ സിദ്ധാന്തത്തിൽ പറയുന്നത് എല്ലാ രാജ്യങ്ങൾക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ‘കാർബൺ ടാക്സ്’ ഏർപ്പെടുത്തണമെന്നാണ്. അതേസമയം മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകൾ, അറിവ് എന്നിവയിലേക്കു കൂടുതൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകണമെന്നായിരുന്നു പോൾ റോമറിന്റെ സിദ്ധാന്തം.