Sunday 03 July 2022




ജോ ബൈഡന്‍ മടങ്ങി;പിന്നാലെ 3 മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ

By Priya.26 May, 2022

imran-azhar

സോള്‍:ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദര്‍ശനങ്ങളും ഉച്ചകോടിയും പൂര്‍ത്തിയാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയതിനു പിന്നാലെ 3 മിസൈലുകള്‍ പായിച്ച് ഉത്തരകൊറിയ.പ്യോങ്യാങ്ങിനു സമീപമുള്ള സുനാന്‍ ഏരിയയില്‍ നിന്നായിരുന്നു മിസൈലുകള്‍ വിക്ഷേപിച്ചത്.

 

വിക്ഷേപണം നടത്തിയതില്‍ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹമുണ്ട്. ഇതിനു മറുപടിയെന്ന നിലയില്‍ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈല്‍ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.