Tuesday 20 August 2019




ഞാന്‍ ഇന്ദിരഗാന്ധിയല്ല, എന്നാല്‍ അവരെപ്പോലെ പ്രവര്‍ത്തിക്കുന്നു: പ്രിയങ്കാ ഗാന്ധി

By anju.20 Apr, 2019

imran-azhar

 

കാണ്‍പൂര്‍: താന്‍ ഇന്ദിര ഗാന്ധിയല്ലെന്നും എന്നാല്‍ അവരെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും പ്രിയങ്ക പറഞ്ഞു. കാണ്‍പൂരിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

 

ജനങ്ങളെ സേവിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ താല്പര്യം തന്റെയും തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെയും ഹൃദയത്തിലുണ്ടെന്നും അവര്‍ പറഞ്ഞു.സര്‍ക്കാര്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍. മറ്റൊന്ന് സ്വന്തം പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. ബിജെപിക്ക് അവരുടെ സ്വന്തം പുരോഗതിയില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു.