Thursday 23 May 2019


സ്വന്തം മണ്ണിൽ തീവ്രവാദം ആഗ്രഹിക്കുന്നില്ല: ഇമ്രാൻ ഖാൻ

By Sooraj Surendran.29 Nov, 2018

imran-azhar

 

 

ഇസ്ലാമാബാദ്: പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി എന്ന നിലയിൽ മുൻപ് നടന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും സ്വന്തം മണ്ണിൽ ഭീകരവാദം നടത്താൻ പാകിസ്ഥാന് താല്പര്യമില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. നിരവധി സ്ഫോടന പരമ്പരകളുടെ പിന്നിൽ പ്രവർത്തിച്ച കുപ്രസിദ്ധനായ തീവ്രവാദിയാണ് ദാവൂത് ഇബ്രാഹിം. 1993ൽ മുംബൈയിൽ 12 ഇടങ്ങളിലായി നടന്ന സ്ഫോടന പരമ്പരയിൽ 257ലധികം പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റി ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു. ദാവൂത് നിലവിൽ പാകിസ്ഥാനിലുണ്ടെന്നാണ് സ്ഥിതീകരണം.