Wednesday 23 October 2019




എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

By anju.21 May, 2019

imran-azhar

 


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുറത്തുവന്ന ബിജെപി അനുകൂല എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രതീക്ഷ മങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക അഭ്യര്‍ഥന ഏറ്റെടുത്ത് ആത്മവിശ്വാസവും ധൈര്യവും നല്‍കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക.

 


എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ നിരവധി മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു പല ദേശീയ മാധ്യമങ്ങളുടെയും എക്‌സിറ്റ് പോള്‍ ഫലം. ഈ ഫലങ്ങളില്‍ തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞ പ്രിയങ്ക ഗാന്ധി വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കുള്ള സുരക്ഷ തുടരണണെന്നും വ്യക്തമാക്കിയിരിക്കുകയാണ്.