Wednesday 23 October 2019




'ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശം': രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

By anju.19 Apr, 2019

imran-azhar

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ചൗകീദാര്‍ പരാമര്‍ശത്തില്‍ ആണ് നോട്ടീസ് നല്‍കിയത്.24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

 

ന്യൂഡല്‍ഹി: ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

അമേഠിയില്‍ പത്രിക നല്‍കാനെത്തിയപ്പോള്‍ നടത്തിയ പ്രസ്താവനയാണ് രാഹുലിന് വിനയായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപി പരാതിയില്‍ പറയുന്നത്.

 

ഇക്കാര്യം വ്യക്തമാക്കുന്ന മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധിയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍ നടപടികള്‍.