Wednesday 19 September 2018



യു എസ് ഓപ്പണിൽ കിരീടമണിഞ്ഞ് നോവാക് ജോക്കോവിച്ച്

By കലാകൗമുദി ലേഖകൻ.10 Sep, 2018

imran-azhar

 

ന്യൂയോര്‍ക്ക്: പുരുഷ സിംഗിള്‍സ് കിരീടം നോവാക് ജോക്കോവിച്ച് സ്വന്തമാക്കി. യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നോവാക് ജോക്കോവിച്ചിന് ലഭിച്ചു. 6-3, 7-6, 6-3 എന്ന സ്‌കോറിലാണ് നോവാക് വിജയ തിലകമണിഞ്ഞത്. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ കീഴടക്കിയാണ് ജോക്കോ കിരീടം സ്വന്തമാക്കിയത്. ഇതോടു കൂടി മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമെന്ന നേട്ടം കൂടിയാണ് ജോക്കോവിച്ചിന്റെ സ്വന്തമാക്കിയത്.

 

ഇതോടെ ഗ്രാന്‍സ്സ്ലാം നേട്ടങ്ങളില്‍ നദാലിന്റെ തൊട്ടുപിന്നിലെത്താനും ജോക്കോവിച്ചിന് കഴിഞ്ഞിട്ടുണ്ട്. ജോക്കോവിച്ചിന്റെ കരിയറിലെ പതിനാലാം ഗ്രാന്റ്സ്ലാമാണിത്.