Sunday 31 May 2020




രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4,000 കടന്നു; 24 മണിക്കൂറിനിടെ 693 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran .06 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. നിലവിൽ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 4,067 ആയി. 109 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. 24 മണിക്കൂറിനിടെ 693 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 63ശതമാനം പേരും അറുപതുവയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ 1,445 പേര്‍ക്ക് നിസാമുദീൻ ബന്ധമുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ്-19 രോഗികള്‍ അല്ലെങ്കില്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോകൈ്വന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതിൽ 76 ശതമാനവും പുരുഷന്മാരാണ്. 24 ശതമാനം മാത്രമാണ് സ്ത്രീകൾ.